- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വായു മലിനീകരണം: ഗുണനിലവാര സൂചിക മോശമായ ഇന്ത്യയിലെ ആദ്യ പത്ത് നഗരങ്ങളിൽ ഏഴും ബിഹാറിൽ
പട്‌ന: ബിഹാറിലെ വായു മലിനീകരണം ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പല നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം വലിയ തോതിൽ ഇടിഞ്ഞതായാണ് പഠന റിപ്പോർട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) തിങ്കളാഴ്ച പുറത്തിറക്കിയ 162 ഇന്ത്യൻ നഗരങ്ങളുടെ എയർ ക്വാളിറ്റി ഇൻഡക്സ് പട്ടികയിൽ ഏറ്റവും കൂടുതൽ എക്യൂഐ ഉള്ള ആദ്യ 10 നഗരങ്ങളിൽ ഏഴും ബിഹാറിൽ നിന്നുള്ളതാണ്.
പട്ടികയിലുള്ള ബിഹാറിലെ നഗരങ്ങളിൽ മിക്കവയും എക്യുഐ 400 കടന്നു. പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ-യാണ് എറ്റവും നല്ലതായി കണക്കാപ്പെടുന്നത്. 51 മുതൽ 100 വരെയുള്ളത് തൃപ്തികരവും,101- 200 വരെയുള്ള എക്യുഐ ലെവൽ മിതമായതുമാണ്. 201- 300 വരെയുള്ളത് മോശവും, 301-400 എക്യുഐ വളരെ മോശമായും കണക്കാക്കപ്പെടുന്നു. 401-500 യുള്ള എക്യുഐ ഏറ്റവും ഗുരുതരവുമാണ്.
ബിഹാറിലെ സിവാൻ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 404 ൽ എത്തി. കതിഹാർ- 375, പട്‌ന -351, ഭഗൽപൂർ-296, ബെഗുസാരായി- 420, മുസാഫർപൂർ- 350 എന്നിങ്ങനെയുമാണ് എക്യുഐ ലെവൽ. ഇതിന് പുറമെ ബേട്ടിയ, സമസ്തിപൂർ, കതിഹാർ, മോത്തിഹാരി തുടങ്ങിയ നഗരങ്ങളിലെ എക്യുഐ ലെവലും 301-400, 401-500 വരെയുള്ള വിഭാഗങ്ങളിലാണ്.
ന്യൂസ് ഡെസ്‌ക്