ന്യൂഡൽഹി: കള്ളപ്പണക്കേസിൽ തടവിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജയ്‌നിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൂട്ടുപ്രതികളായ വൈഭവ് ജയ്ൻ, സത്യേന്ദ്ര ജയ്ൻ തുടങ്ങിയവരുടെയും ജാമ്യാപേക്ഷ തള്ളുന്നതായി പ്ര?ത്യേക കോടതി വികാസ് ധുൽ വ്യക്തമാക്കി.

അഴിമതി നിരോധപ്രകാരം സിബിഐ എടുത്ത കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടിന്റെ പേരിലാണ് ജയ്‌നിനെ അറസ്റ്റ് ചെയ്തത്. താനുമായി ബന്ധമുള്ള നാലു കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നണ് കേസ്. മെയ്‌ 30ന് അറസ്റ്റിലായ ഇദ്ദേഹം ഇപ്പോൾ തിഹാർ ജയിലിലാണ് കഴിയുന്നത്.