- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഷ അംബാനി-ആനന്ദ് പിരാമൽ ദമ്പതിമാർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു
മുംബൈ: ഇഷ അംബാനി-ആനന്ദ് പിരാമൽ ദമ്പതിമാർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. നവംബർ 19-നാണ് ഒരു പെൺകുഞ്ഞിനും ഒരു ആൺകുഞ്ഞിനും ഇഷ ജന്മം നൽകിയതെന്ന് കുടുംബം അറിയിച്ചു. 2018-ലാണ് ഇഷയും ആനന്ദും വിവാഹിതരായത്.
ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരു നൽകിയിരിക്കുന്നത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളാണ് ഇഷ. പ്രമുഖ വ്യവസായി അജയ് പിരാമലിന്റെയും സ്വാതിയുടെയും മകനാണ് ആനന്ദ്.
രാഷ്ട്രീയ-വ്യവസായ-സിനിമാ മേഖലയിൽനിന്നുള്ള നിരവധി പ്രമുഖർ ഇവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്
Next Story