- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ രണ്ട് സഹപ്രവർത്തകരെ ജവാൻ വെടിവെച്ച് കൊലപ്പെടുത്തി; രണ്ട് പേർക്ക് പരിക്ക്
ഗാന്ധിനഗർ: ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാൻ രണ്ട് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ജവാനാണ് എ കെ 47 തോക്ക് ഉപയോഗിച്ച് രണ്ട് ജവാന്മാരെ വെടിവെച്ച് കൊന്നത്. രണ്ട് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവരെ ആദ്യം പോർബന്തറിലെ ജനറൽ ആശുപത്രിയിലും പിന്നീട് ജാംനഗറിലെ ആശുപത്രിയിലേക്കും മാറ്റി. പോർബന്തറിലെ ക്യാമ്പിൽ കഴിയുന്നതിനിടെ ജവാന്മാർക്കിടയിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയും ആയിരുന്നു. മണിപ്പൂരിൽ നിന്നുള്ളവരാണ് സംഭവത്തിൽ ഉൾപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്
Next Story