- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരുപത് സെക്കന്റിനിടെ അടിച്ചുമാറ്റിയത് 10 ലക്ഷം രൂപയുടെ നെക്ലസ്!; ജൂവലറിയിൽ സ്ത്രീ മോഷണം നടത്തുന്ന ദൃശ്യം പുറത്ത്; അന്വേഷണം
ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു ജൂവലറിയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ നെക്ലസ് മോഷ്ടിച്ച് സ്ത്രീ. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നവംബർ 17നായിരുന്നു സംഭവം. ഗോരഖ്പൂരിലെ തിരക്കേറിയ ജൂവലറിയിലാണ് സ്ത്രീ നെക് ലേസ് വാങ്ങാനെന്ന വ്യാജേന എത്തിയത്. സ്ത്രീ വിവിധ നെക് ലേസുകൾ നോക്കിയ ശേഷം അതിൽ നിന്ന് ഒന്ന് വിദഗ്ധമായി സാരിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
ബൽദേവ് പ്ലാസയിലെ ബെച്ചുലാൽ സരഫ പ്രൈവറ്റ് ലിമിറ്റഡ് ജൂവലറിയിൽ മാസ്‌കും കറുത്ത സൺഗ്ലാസും സാരിയും ധരിച്ച മധ്യവയസ്‌കയായ സ്ത്രീയാണ് അതിവിദഗ്ധമായി നെക്ലസ് മോഷ്ടിക്കുന്നത്.
गोरखपुर में काले चश्मे वाली महिला ने जूलरी शॉप में ऐसे पार किया सोने का हार pic.twitter.com/rqpzQGkw1n
- Samir Abbas (@TheSamirAbbas) November 26, 2022
ആഭരണങ്ങൾ നോക്കാനെന്ന വ്യാജേന യുവതി രണ്ട് പെട്ടികൾ മടിയിൽ വച്ചു. അതിൽഒരെണ്ണം മാത്രം കൗണ്ടറിൽ തിരികെ വയ്ക്കുകയും മറ്റൊന്ന് തന്ത്രപൂർവം സാരിക്കടിയിൽ ഒളിപ്പിക്കുകയും ചെയ്തു. വെറും 20 സെക്കന്റിനുള്ളിലാ ജീവനക്കാരെ കബളിപ്പിക്കാൻ കഴിഞ്ഞെങ്കിലും സിസിടിവിയിൽ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞു.
പിന്നീട് വീണ്ടും നെക്ലേസിന്റെ മോഡലുകൾ നോക്കുകയും, പിന്നീട് വരാമെന്ന് പറഞ്ഞ് സ്ത്രീ ജൂവലറിയിൽ നിന്ന് ഇറങ്ങുകയുമായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണമാണ് സ്ത്രീ മോഷ്ടിച്ചതെന്ന് ജൂവലറി ഉടമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ന്യൂസ് ഡെസ്‌ക്