- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സ്‌കൂൾ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സ്‌കൂൾ അദ്ധ്യാപകനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ യാത്രയെത്തിയപ്പോൾ പങ്കെടുത്ത കന്യസയിലെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ രാജോഷ് കണ്ണോജെയാണ് സസ്‌പെൻഡ് ചെയ്തത്. നവംബർ 25നായിരുന്നു സംഭവം.
സസ്പെൻഷൻ ഉത്തരവ് സാമൂഹികമാധ്യമത്തില പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയപാർട്ടിയുടെ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണേജെയെ സസ്പെന്റ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
അവധിയിലിരിക്കെയാണ് അദ്ധ്യാപകൻ റാലിയിൽ പങ്കെടുത്തത്. എന്നാൽ റാലിയിൽ പങ്കെടുത്ത ചിത്രങ്ങൾ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് രഘുവംശി പറഞ്ഞു. എന്നാൽ അദ്ധ്യാപകനെ സസ്പെന്റ് ചെയ്തതിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും ജോഡോ യാത്രയിൽ അമ്പുംവില്ലും സമ്മാനിച്ച ഗോത്രവിഭാഗക്കാരനെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്തത് അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു. നവംബർ 23ന് മധ്യപ്രദേശിൽ എത്തിയ ജാഥ നാളെ രാജസ്ഥാനിൽ പ്രവേശിക്കും.
ന്യൂസ് ഡെസ്ക്