കൊൽക്കത്ത: പശ്ചിമബംഗാളിൽ സൗത്ത് പർഗാനയിൽ തൃണമൂൽ,ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ജില്ലയിലെ ഡയമണ്ട് ഹാർബറിൽ ബിജെപി നേതാവ് സുവേന്ദു അധികാരി റാലി നടത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. മോട്ടോർ ബൈക്കിന് തീയിട്ടു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.