- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പില്ല
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വിശദമാക്കുന്നത് അനുസരിച്ച് രാവിലെ 8.32 നാണ് ഭൂകമ്പമുണ്ടായത്.
കടൽ നിരപ്പിന് 10കിലോമീറ്റർ താഴെയാണ് പ്രകമ്പനമുണ്ടായത്. കൊൽക്കത്തയിൽ നിന്ന് 409 കിലോമീറ്റർ തെക്ക് കിഴക്കും പുരിയിൽ നിന്ന് 421 കിലോമീറ്റർ കിഴക്കും ഭവനേശ്വറിൽ നിന്ന് 434 കിലോമീറ്റർ തെക്ക് കിഴക്കും ഹൽദിയയിൽ നിന്ന് 370 കിലോമീറ്റർ തെക്ക് കിഴക്കുമാണ് പ്രകമ്പനം ഉണ്ടായ ഇടം.
തീരമേഖലയിൽ പ്രളയ സാധ്യതയോ സുനാമി മുന്നറിയിപ്പോ നൽകിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടർന്ന് നാശവും ഉണ്ടായിട്ടില്ല. ഒഡിഷ മേഖലയിൽ പ്രളയ സാധ്യതയില്ലെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം 24ന് ചെന്നൈ തീരത്ത് നിന്ന് 300 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായിരുന്നു. ബംഗാൾ ഉൾക്കടലിൽ കടൽത്തട്ടിൽ ചെറിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ നദീ തടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന നിരന്തര നിരീക്ഷണത്തിലാണ് ഗവേഷകരുള്ളത്. ഇങ്ങനെ സംഭവിച്ചാൽ സുനാമി സാധ്യതകൾ ഉള്ളതിനാലാണ് ഇത്.
ന്യൂസ് ഡെസ്‌ക്