ഹൈദരാബാദ്: വീട്ടിൽ അതിക്രമിച്ച് കയറി അജ്ഞാത സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഹൈദരാബാദിൽ ആദിഭട്ട്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചെറുക്കാൻ ശ്രമിച്ച ബന്ധുക്കളെയും അയൽവാസികളെയും 50 പേരടങ്ങുന്ന സംഘം ആക്രമിച്ചതായും പരാതിയിൽ പറയുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുൻപ് വീട്ടിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും വിലപ്പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഇത് ചെറുക്കാൻ ശ്രമിച്ച ബന്ധുക്കളെയും അയൽവാസികളെയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

വീടിന് വെളിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് സംഘം കേടുപാടുകൾ വരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മകളോട് വിവാഹാഭ്യർഥന നടത്തിയ യുവാവാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി അമ്മ പറയുന്നു. സമയത്ത് പൊലീസ് പ്രതികരിച്ചില്ലെന്നും അമ്മ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.