- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊളീജിയം നിയമനങ്ങളിലെ കാലതാമസം; നിർദേശങ്ങളുമായി പാർലമെന്ററി സമിതി
ന്യൂഡൽഹി: കൊളീജിയം നിയമനങ്ങളിൽ കാലതാമസത്തിൽ കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ പ്രശ്‌ന പരിഹാരത്തിന് നിർദേശങ്ങളുമായി പാർലമെന്ററി സമിതി.
ഹൈക്കോടതികളിലെ ഒഴിവുകളിലേയ്ക്കുള്ള നിയമനം വേഗത്തിലാക്കാൻ ഭരണനിർവഹണ സംവിധാനവും നീതിന്യായ വ്യവസ്ഥയും ക്രിയാത്മകമായ മാർഗങ്ങൾ തേടണമെന്നാണ് സമിതിയുടെ നിർദ്ദേശം.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന്റെ സമയ പരിധി നിശ്ചയിക്കാനാവില്ലെന്ന കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പ്രതികരണത്തോട് യോജിക്കാനാവില്ലെന്നും നിയമ, പേഴ്‌സനൽ വകുപ്പുകളുടെ ഭാഗമായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കി.
ജനസംഖ്യക്ക് ആനുപാതികമായ തരത്തിൽ ജഡ്ജിമാരുടെ നിയമനങ്ങൾ നടക്കാത്തത് ആശങ്കാജനകമാണെന്നും മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ അധ്യക്ഷതയിലുള്ള പാർലമെന്ററി സമിതി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
Next Story