- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനിലെ കോട്ടയിൽ കൂട്ട ആത്മഹത്യ; മൂന്ന് എൻട്രൻസ് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ എൻട്രൻസ് പരീക്ഷക്ക് പഠിച്ചു കൊണ്ടിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 16, 17, 18 വയസ്സുള്ള മൂന്ന് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.
മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അങ്കുഷ്, ഉജ്ജ്വൽ, പ്രണവ് എന്നീ വിദ്യാർത്ഥികളണ് ജീവനൊടുക്കിയത്.
അങ്കുഷും ഉജ്ജ്വലും ബിഹാർ സ്വദേശികളാണ്. സുഹൃത്തുക്കളായിരുന്ന ഇവർ ഒരേ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. ഒരാൾ എഞ്ചിനീയറിങ് കോളേജ് പ്രവേശനത്തിനും മറ്റൊരാൾ മെഡിക്കൽ കോളേജ് പ്രവേശന പരീക്ഷക്കും തയ്യാറെടുക്കുകയായിരുന്നു. മരിച്ചവരിൽ മൂന്നാമനായ പ്രണവ് മധ്യപ്രദേശ് സ്വദേശിയാണ്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പ്രണവ്. ഇവരുടെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിങ് സെന്ററുകൾക്ക് പ്രശസ്തമായ കോട്ടയിൽ മുമ്പും ആത്മഹത്യകൾ സംഭവിച്ചിട്ടുണ്ട്. കുട്ടികളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള പഠനരീതിയെക്കുറിച്ച് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. കൗമാരക്കാരായ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് കൗൺസലിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.
സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ സമ്മർദ്ദം കുറയ്ക്കുന്നതിന് കോച്ചിങ് സെന്ററുകൾ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ കരട് തയ്യാറാക്കാൻ 2019-ൽ രാജസ്ഥാൻ സർക്കാർ ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ന്യൂസ് ഡെസ്ക്