ബെംഗളൂരു: പതിനാറുകാരിയെ പീഡിപ്പിച്ച 73 കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് ബെംഗളൂരുവിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ഉണങ്ങാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പെൺകുട്ടി ടെറസിലേക്ക് പോയ സമയത്താണ് സംഭവം. ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ, ഇയാളുടെ വീട്ടിൽനിന്ന് കുട്ടിയെ കണ്ടെത്തി.

രോഷാകുലരായ വീട്ടുകാർ ഇയാളെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൂന്ന് കുടുംബാംഗങ്ങളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.