- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരണം അറുപതായി; കാരണം, 50 രൂപ നിരക്കിൽ വിറ്റ നാടൻ മദ്യം
പട്‌ന: ബിഹാറിലെ സാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അറുപതായി. നാടൻ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. 50 രൂപ നിരക്കിൽ വിൽക്കുന്ന 250 മില്ലി ലീറ്റർ നാടൻ മദ്യ പൗച്ചുകൾ വാങ്ങിയവരാണ് ദുരന്തത്തിനിരയായത്. സാരൻ ജില്ലയിൽ നാടൻ മദ്യ വിൽപന നടത്തിയിരുന്ന 150ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യനിരോധനം നിലവിലുള്ള ബിഹാറിലുണ്ടായ ദുരന്തത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നോട്ടിസയച്ചു. മദ്യനിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ കുറ്റപ്പെടുത്തി.
കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ ഛപ്ര എസ്എച്ച്ഒ: ഋതേഷ് മിശ്രയെയും കോൺസ്റ്റബിൾ വികാസ് തിവാരിയെയും സസ്‌പെൻഡ് ചെയ്തു. മദ്യ നിരോധനം നിലവിലുണ്ടെങ്കിലും സംസ്ഥാനത്തു മദ്യ ലഭ്യത നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യക്കാർക്ക് വീടുകളിൽ മദ്യമെത്തിക്കാനുള്ള സംവിധാനംവരെയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മദ്യവിൽപനയെന്നാണ് ആരോപണം.
ന്യൂസ് ഡെസ്ക്