- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സമൃതി ഇറാനി അമേഠിയിൽ എത്തുന്നത് ദുരുദ്ദേശത്തോടെ'; വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് അജയ് റായ്; കോൺഗ്രസ് നേതാവിനെതിരെ യുപി പൊലീസ് കേസെടുത്തു
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ യു പി പൊലീസ് കേസെടുത്തു. ബിജെപി നേതാവ് പുഷ്പ സിങ്ങിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് അജയ് റായ് വ്യക്തമാക്കി.
സമൃതി ഇറാനി അമേഠിയിൽ എത്തുന്നത് ദുരുദ്ദേശത്തോടെയാണെന്നും നാട്യം കാണിക്കാനാണെന്നുമായിരുന്നു അജയ് റായിയുടെ പരാമർശം. ഇതിനെതിരെ വനിതാ കമ്മീഷനും അജയ്ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. പരാമർശം അംഗീകരിക്കാനാവാത്തതാണെന്നും അജയ് റായ് നേരിട്ട് ഹാജരാകണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
അമേഠിയിലെ ഫാക്ടറികളെല്ലാം അടച്ചു പൂട്ടലിന്റെ വക്കിലാണ്. എന്നാൽ ഇതിലൊന്നും ശ്രദ്ധിക്കാതെ ചില നാട്യങ്ങൾ കാണിക്കാനാണ് സമൃതി ഇറാനി അമേഠിയിൽ വരുന്നതെന്നുമായിരുന്നു അജയ് റായിയുടെ പ്രസ്താവന. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ നൃത്തച്ചുവടുകളെ സൂചിപ്പിച്ച് 'ലട്കയും ഝട്കയും' എന്നും അജയ് പറഞ്ഞിരുന്നു.
ആ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്.കോൺഗ്രസ് നേതാവിന്റേത് സ്ത്രീവിരുദ്ധ പരാമർശങ്ങളാണെന്നും പ്രയോഗം സമൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നും ബിജെപി വക്താവ് ഷഹദാദ് പൂണെവാലെ പറഞ്ഞു. അജയ് റായിയെ പോലുള്ളവരെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു സമൃതി ഇറാനിയുടെ പ്രതികരണം. എന്നാൽ താൻ പറഞ്ഞത് അസഭ്യമല്ലെന്നും മാപ്പ് പറയില്ലെന്നും അജയ് റായ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്