- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചാം നിലയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം, കുടുംബം ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ
മുംബൈ: ലോകകപ്പ് ഫൈനൽ കാണാൻ മുംബൈയിലെ ഒരു ക്ലബിലെത്തിയ കുടുംബത്തിലെ മൂന്ന് വയസുകാരൻ അഞ്ചാം നിലയിൽ നിന്ന് താഴെ വീണ് മരിച്ചു. കുടുബത്തോടൊപ്പം ഫ്രാൻസ്-അർജന്റീന ഫൈനൽ ഇവിടെ കാണാനെത്തിയ കുട്ടി ശുചിമുറിയിൽ നിന്ന് മടങ്ങിവരവെ കോണിപ്പടിക്ക് ഇടയിലൂടെ താഴേക്ക് തെന്നി വീഴുകയായിരുന്നു. അപകടത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചു വരികയാണ്.
11 വയസുകാരനായ മറ്റൊരു കുട്ടിയാണ് മൂന്ന് വയസുകാരൻ അപകടത്തിൽപ്പെട്ട വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. ഗുരുതമായി പരിക്കേറ്റ കുട്ടിയെ കുടുംബാംഗങ്ങളും ക്ലബിലെ സുരക്ഷാ ജീവനക്കാരും ചേർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയുടെ മുൻഭാഗത്തും പിൻഭാഗത്തും സാരമായി പരിക്കേറ്റിരുന്നു. പതിനൊന്ന് വയസുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുട്ടിയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്