- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് മുൻകരുതൽ: രാജസ്ഥാനിൽ സർക്കാറിനെതിരായ ജൻ ആക്രോശ് യാത്ര നിർത്തിവെച്ച് ബിജെപി
ജയ്പൂർ: കോവിഡ് മുൻകരുതൽ നിർദേശങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജസ്ഥാനിലെ ജൻ ആക്രോശ് യാത്ര നിർത്തിവെച്ച് ബിജെപി. കേന്ദ്രസർക്കാറിന്റെ കോവിഡ് മുൻകരുതലിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബിജെപി നേതാവ് അരുൺ സിങ് പറഞ്ഞു.
ഡിസംബർ ഒന്നിനാണ് ജൻ ആക്രോശ് യാത്രക്ക് ഗുജറാത്തിൽ ബിജെപി തുടക്കം കുറിച്ചത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തുന്നതിന് ദിവസങ്ങൾ മുമ്പായിരുന്നു ബിജെപി യാത്ര തുടങ്ങിയത്. അശോക് ഗെഹ്ലോട്ട് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടുന്നതിനാണ് യാത്രയെന്നാണ് ബിജെപി പറഞ്ഞിരുന്നത്.
നേരത്തെ ഭാരത് ജോഡോ യാത്രയിൽ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. എന്നാൽ, യാത്ര നിർത്താനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
ന്യൂസ് ഡെസ്ക്