- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ജോഡോ യാത്രയിൽ കമൽ ഹാസൻ രാഹുലിനൊപ്പം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് ഉലകനായകൻ കമൽ ഹാസനും. കമൽ ഹാസൻ യാത്രയിൽ പങ്കെടുക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും യാത്രയിൽ പങ്കെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് സോണിയ യാത്രയുടെ ഭാഗമാവുന്നത്. കർണാടകയിൽ നടന്ന മെഗാ കാൽനട യാത്രയിലാണ് സോണിയ ആദ്യമെത്തിയത്.
യാത്ര ഇന്ന് വൈകീട്ട് ചെങ്കോട്ടയിൽ താൽകാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി മൂന്നിനാണ് പിന്നീട് യാത്ര പുനരാരംഭിക്കുക.
Next Story