വിശാഖപട്ടണം: ലഹരി വേട്ടയിൽ പിടിച്ചെടുത്ത 10,400 കിലോ ഗ്രാം കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു ആന്ധ്രാപ്രദേശ് പൊലീസ്. ലഹരി മരുന്നിന് എതിരെയുള്ള ഓപ്പറേഷൻ പരിവർത്തനിലൂടെ പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ കത്തിച്ചത്.

രണ്ട് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് വിശാഖപട്ടണം റേഞ്ച് ഡിഐജി ഹരികൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഒഡീഷയിൽ നിന്നാണ് ആന്ധ്രയിലേക്ക് ഏറ്റവും കൂടുതൽ കഞ്ചാവ് എത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇതിനോടകം ആന്ധ്രയിൽ 7,500 ഏക്കർ കഞ്ചാവ് തോട്ടം നശിപ്പിച്ചു. 3,500 പേർ അറസ്റ്റിലായെന്നും ഡിഐജി വ്യക്തമാക്കി.