- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം: ബെലഗാവി മേഖലകളെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറെ
നാഗ്പുർ: മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം തുടരുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി മഹാരാഷ്ട്ര മുന്മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെലഗാവി മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം. ഇത് കേവലം ഭാഷയുടെയും അതിർത്തിയുടേയും പ്രശ്നമല്ലെന്നും മാനവികതയുടെ പ്രശ്നമാണെന്നും ഉദ്ധവ് പറഞ്ഞു. തലമുറകളായി അതിർത്തി ഗ്രാമങ്ങളിൽ മറാത്തി സംസാരിക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്നുണ്ട്. അവരുടെ ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറാത്തിയാണ് താക്കറെ പറഞ്ഞു.
വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിൻഡേ ഒരു വാക്കുപോലും പറയുന്നില്ലെന്നും വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്നും താക്കറെ കുറ്റപ്പെടുത്തി.
ഒരിഞ്ച് ഭൂമി പോലും അയൽ സംസ്ഥാനത്തിന് നൽകില്ലെന്ന നിലപാടിലാണ് കർണാടക ഭരണകൂടം. തർക്കം നിലനിൽക്കുന്ന ബെലഗാവി മേഖലയിലെ ശിവസേന നേതാക്കളും അനുയായികളും ലയനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്ക വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ന്യൂസ് ഡെസ്ക്