- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മുകശ്മീരിലെ ദേശീയപാതയിൽ പാചക വാതക ട്രക് മറിഞ്ഞ് രണ്ടു മരണം
റംബാൻ : ജമ്മുകശ്മീരിലെ ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. പാചകവാതക സിലിണ്ടറുമായി പോയ ട്രക് മറിഞ്ഞാണ് അപകടമുണ്ടായത്. റംബാനിലെ ചേഷ്മാ ദേശീയ പാത 44ലാണ് അപകടം നടന്നതെന്നും കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചശേഷം മോർച്ചറിയിലേക്ക് മാറ്റിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപകടം നടന്നയുടനെ ജമ്മുകശ്മീർ പൊലീസിന്റെ ദ്രുതകർമ്മ സേനയാണ് സ്ഥലത്തെത്തി വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിക്കാതിരുന്നതും ട്രക്കിന് തീപിടുത്തമൊന്നും ഉണ്ടാകാതിരുന്നതും വലിയ അത്യാഹിതം ഒഴിവാക്കിയെന്ന് പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story