ഗാന്ധിനഗർ: ഗുജറാത്തിലെ സർക്കാർ സ്‌കൂളിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് എട്ട് വയസ്സുകാരി മരിച്ചു. ദഹോദ് ജില്ലയിലെ രാംപുരയിൽ ഡിസംബർ 20നാണ് സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. അപകടമരണത്തിന് ദഹോദ് റൂറൽ പൊലീസ് കേസ് എടുത്തു.

സ്‌കൂൾ കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഷ്മിത മൊഹാനിയുടെ ദേഹത്താണ് കൂറ്റൻ ഗേറ്റ് മറിഞ്ഞു വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പ്രാഥമിക ചികിത്സക്കായി ദഹോദ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.