- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഹുൽ അമാനുഷികൻ'; ഭഗവാൻ ശ്രീരാമനോട് താരതമ്യംചെയ്ത് സൽമാൻ ഖുർഷിദ്; താരതമ്യം ഞെട്ടിക്കുന്നതെന്ന് ബിജെപി
മൊറാദാബാദ്: രാഹുൽ ഗാന്ധിയെ ഭഗവാൻ ശ്രീരാമനോടും കോൺഗ്രസിനെ ഭാരതത്തോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും താരതമ്യപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. രാഹുൽ അമാനുഷികനാണെന്നും ഖുർഷിദ് പറഞ്ഞു. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൈത്യത്തിൽ നമ്മളൊക്കെ തണുത്തുവിറച്ച് ജാക്കറ്റ് ധരിച്ച് ഇരിക്കുമ്പോൾ ടി ഷർട്ട് ധരിച്ച് അദ്ദേഹം പുറത്തുകൂടി നടക്കുകയാണ് (ഭാരത് ജോഡോ യാത്രയുടെ ഭാഗമായി). ഒരു യോഗിയെ പോലെ അദ്ദേഹം ലക്ഷ്യബോധത്തോടെ തന്റെ തപസ്യ അനുഷ്ഠിക്കുകയാണെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തയച്ച വിഷയത്തെ കുറിച്ചും ഖുർഷിദ് പ്രതികരിച്ചു. കോൺഗ്രസിനോടു മാത്രമായി കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടാനാകില്ല. രാജ്യത്തിന് മൊത്തത്തിൽ ബാധകമായ, ശാസ്ത്രീയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയാണെങ്കിൽ അത് കോൺഗ്രസും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെ ഭഗവാൻ ശ്രീരാമനുമായി താരതമ്യപ്പെടുത്തിയതിനെതിരേ ബിജെപി. രംഗത്തെത്തി. താരതമ്യം ഞെട്ടിക്കുന്നതാണെന്നും മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യപ്പെടുത്താൻ ഖുർഷിദിന് ധൈര്യമുണ്ടോയെന്നും ബിജെപി. ദേശീയ വക്താവ് ഷെഹ്സാദ് ജയ് ഹിന്ദ് ആരാഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു ഷെഹ്സാദിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ