ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരു വീട്ടമ്മയുടെ ജീവിതം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ഒരു കടയുടെ മുന്നിൽ നിൽക്കുന്ന തന്റെ ചിത്രമാണ് സ്മൃതി ഇറാനി പങ്കുവെച്ചത്.

വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു സ്മൃതി ഇറാനി. അവധിയാഘോഷിച്ച് നടക്കുന്നതിനെക്കാൾ നല്ലത് ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുമ്പോഴാണ് നിങ്ങൾക്ക് വയസായി എന്നു മനസിലാകുന്നത്''എന്നാണ് സ്മൃതി ഇറാനി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

 
 
 
View this post on Instagram

A post shared by Smriti Irani (@smritiiraniofficial)

ചിത്രത്തിന് പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. മാസ്‌ക് ധരിച്ചപ്പോൾ എന്റെ സുഹൃത്ത് കൂടുതൽ സുന്ദരിയായി തോന്നുന്നു എന്നാണ് എക്ത കപൂർ കുറിച്ചത്. എല്ലാ ഘട്ടവും അർഥപൂർണമാണെന്ന് ഭാവന സൊമായ എഴുതി.