- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിപുരയിൽ സിപിഎം കോൺഗ്രസുമായി കൈക്കോർക്കും; ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്
അഗർത്തല: ത്രിപുരയിൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസുമായി കൈക്കോർത്ത് പ്രവർത്തിക്കാനൊരുങ്ങി സിപിഎം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരിക്കുന്ന എൻഡിഎ സർക്കാരിനെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി സിപിഎം നേതൃത്വം പറയുന്നു.
2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തിയതോടെയായിരുന്നു സിപിഎമ്മിന് അധികാരത്തിൽ നിന്നൊഴിയേണ്ടി വന്നത്. രണ്ട് ദശാബ്ദത്തോളം ത്രിപുര ഭരിച്ച കമ്യൂണിസ്റ്റ് പാർട്ടിയെ വലിയ ഭൂരിപക്ഷത്തിന് തകർത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് രൂപീകരിച്ചു.
ഇതോടെ രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണമുള്ള ഏകസംസ്ഥാനമായി കേരളം മാറി. 2023 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. കോൺഗ്രസുമായി സംഖ്യം ചേർന്ന് ത്രിപുരയുടെ അധികാരം തിരിച്ചുപിടിക്കാനാണ് സിപിഎം നീക്കം.
ഇക്കാര്യം ചർച്ച ചെയ്യാൻ പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. അഗർത്തലയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന സമിതി യോഗത്തിലും കോൺഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകും.
ന്യൂസ് ഡെസ്ക്