ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവുമെന്ന് അറിയിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മെച്ചപ്പെട്ട ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ അണിചേരുമെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

രാഹുൽ ഗാന്ധി തന്നെ ഭാരത് ജോഡോ യാത്രക്ക് ക്ഷണിച്ചുവെന്ന് മെഹ്ബൂബ ട്വിറ്ററിലൂടെ അറിയിച്ചു. അടുത്ത മാസമാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.

ഭാരത് ജോഡോ യാത്രക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചു. രാഹുൽ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ആരെങ്കിലും ഫാഷിസ്റ്റുകളെ എതിർക്കുകയാണെങ്കിൽ അവർക്കൊപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തമാണ്. ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്. തമിഴ്‌നാട്ടിലാണ് ഭാരത് ജോഡോ യാത്രക്ക് രാഹുൽ ഗാന്ധി തുടക്കം കുറിച്ചത്.