- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കവർച്ചാ ശ്രമം തടയുന്നതിനിടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ചു
ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ കവർച്ച ശ്രമം തടയുന്നതിനിടെ വെടിയേറ്റ് നടി മരിച്ചു. ജാർഖണ്ഡ് സ്വദേശിനിയായ നടി റിയാ കുമാരിയാണ് കൊല്ലപ്പെട്ടത്. റിയാ കുമാരി സിനിമാ നിർമ്മാതാവായ ഭർത്താവ് പ്രകാശ് കുമാറും രണ്ടു വയസ്സുള്ള മകളുമൊത്ത് കാറിൽ പോവുമ്പോഴായിരുന്നു സംഭവമെന്ന് വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
രാവിലെ ആറ് മണിയോടെ ബഗ്നാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം കുടുംബം വണ്ടി നിർത്തി. താമസിയാതെ മൂന്നംഗ സംഘം കവർച്ചയ്ക്കായി സ്ഥലത്തെത്തി. ഭർത്താവിനെ സംഘത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നടിക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്തു നിന്ന് ഉടൻ രക്ഷപ്പെടുകയും ചെയ്തു.
വിജനമായ സ്ഥലത്താണ് സംഭവം നടന്നത്. ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ പ്രകാശ് കുമാർ മൂന്ന് കിലോമീറ്ററോളം ഓടിച്ചു. കുൽഗാച്ചിയ - പിർതാലയിലെ ഹൈവേയിൽ ചില പ്രദേശവാസികളെ കണ്ടപ്പോൾ അദ്ദേഹം വണ്ടിനിർത്തി. അവരുടെ സഹായത്തോടെ ഉലുബേരിയയിലെ എസ്സിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ എത്തിയപ്പോഴേക്കും റിയാ കുമാരിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്