- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുവത്സര ആഘോഷം: പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷം സമാധാനപരമായി സംഘടിപ്പിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളിൽ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.
ആഘോഷങ്ങളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കർശനമാക്കും. ആഘോഷവേളകളിൽ മയക്കുമരുന്ന് ഉപയോഗ സാധ്യതയുള്ളതിനാൽ അതിനെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
Next Story