- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിഷേധം ഫലം കണ്ടു; കളമശേരി മെഡിക്കൽ കോളേജിലെ ലിഫ്റ്റ് പുനഃസ്ഥാപിച്ചു
കൊച്ചി: കാലടി സ്വദേശിയുടെ മൃതദേഹം രണ്ടാ നിലയിൽ നിന്ന് കോണിപ്പടി വഴി ചുമന്ന് ഇറക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ കടുത്ത പ്രതിഷേധം ഉയർന്ന കളമശേരി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പുനഃസ്ഥാപിച്ചു. രണ്ടു മാസത്തിലേറെയായി ലിഫ്റ്റ് ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു രോഗികൾ. ഇൻസ്പെക്ടറേറ്റ് പ്രവർത്തനാനുമതി തന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ മൃതദേഹം ചുമന്ന് താഴോട്ടിറക്കിയത് വാർത്തയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ കാലടി സ്വദേശിയെ രണ്ടാം നിലയിലെത്തിച്ചതും വലിയ സാഹസികതയ്ക്കൊടുവിലായിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് മെഡിക്കൽ കോളജിൽ ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്ന വിവരം ആശുപത്രി അധികൃതർ സമ്മതിക്കുന്നത്.
ലൈസൻസ് ലഭിക്കാത്തതാണ് ലിഫ്റ്റ് പ്രവർത്തന സജ്ജമാകാത്തതിന് കാരണമെന്നായിരുന്നു സൂപ്രണ്ടിന്റെ വാദം. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ ഇതിനായി ഇൻസ്പെക്ടറേറ്റിനെ സമീപിച്ച് പോലുമില്ല എന്നത് വിവാദങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
നേരത്തെയും മൃതദേഹം കോണിപ്പടി വഴി ഇറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് ചില ഡോക്ടർമാരും സമ്മതിക്കുന്നുണ്ട്. വിഷയത്തിൽ കോൺഗ്രസ്,ബിജെപി അടക്കമുള്ള പാർട്ടികൾ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു
ന്യൂസ് ഡെസ്ക്