- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാസിക്കിൽ ബസ് അപകടത്തിൽ 12 മരണം; 38 പേർക്ക് പരിക്കേറ്റു; ധനസഹായം പ്രഖ്യാപിച്ചു
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസ് അപകടത്തിൽ 12 മരണം. 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിത്തു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ അപകട സ്ഥലം സന്ദർശിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കാണുകയും ചെയ്തു. നാസിക്കിൽ അപകടങ്ങൾ തുടർച്ചയാകുന്ന പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള സ്ഥലങ്ങൾ തിരിച്ചറിയണമെന്ന് ഷിൻഡേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നാസിക്-ഔറംഗബാദ് ഹൈവേയിൽവച്ചാണ് അപകടം ഉണ്ടായത്. പാസഞ്ചർ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. യവത്മാലിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു ബസ്. നാസിക്കിൽ നിന്ന് പൂണെയിലേക്ക് പോവുകയായിരുന്നു ട്രക്ക്. രണ്ട് വാഹനവും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. വാഹനത്തിൽ നിരവധി യാത്രക്കാർ കുടുങ്ങുകയും ചെയ്തു.
ന്യൂസ് ഡെസ്ക്