പട്‌ന: ബിഹാറിൽ ബോട്ടപകടത്തിൽ ഏഴ് പേരെ കാണാതായി. പട്‌നയിലെ മനേർ മഹാവീർ തോല ഗംഗ നദിയിലാണ് ബോട്ട് മറിഞ്ഞത്. അപകടസമയത്ത് ബോട്ടിൽ 15 യാത്രക്കാരുണ്ടായിരുന്നെന്നും ഇതിൽ ഏഴ് പേരെ കാണാതായതായാണ് റിപ്പോർട്ട്. അപകട വിവരമറിഞ്ഞ് ലോക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തുകയാണ്.

ബിഹാറിലെ പട്‌ന ജില്ലയിലെ മനേറിൽ ഗംഗാ നദിയിൽ വച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവരിൽ ചിലർ നീന്തി കരക്കെത്തി. എന്നാൽ ഏഴുപേരെ കാണാതായതായാണ് റിപ്പോർട്ടുള്ളത്. അപകടവിവരമറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചിരുന്നു. എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എഎസ്‌ഐ സത്യ നാരായൺ സിങ് പറഞ്ഞു. രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.