- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിലെ കണ്ണ് പരിശോധന കേന്ദ്രത്തിൽ തീപ്പിടിത്തം; ജോലിക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ഗുജറാത്തിലെ നാൻപുരയിൽ കണ്ണ് പരിശോധന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ സുരക്ഷ ജീവനക്കാരായ ദമ്പതികൾ മരിച്ചു. നരേഷ് പർദ്ദി (25), ഭാര്യ ഹർഷ (24) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് കണ്ണ് പരിശോധനകേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്.
സംഭവസമയത്ത് സുരക്ഷ ചുമതലയുള്ള ജോലിക്കാരായ ദമ്പതികൾ മാത്രമാണ് പരിശോധന കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഗോവണിപ്പടിക്ക് സമീപം ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും തീപ്പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story