- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കാറിടിച്ച് യുവതി കൊല്ലപ്പെട്ട കേസ്: ഏഴാം പ്രതി കീഴടങ്ങി; അന്വേഷണം തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിൽ പുതുവത്സര ദിനത്തിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതി കീഴടങ്ങി. സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ് കാറിനടിയിൽ കുരുങ്ങിയ യുവതിയെ പന്ത്രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചതാണ് അതിദാരുണമായ മരണത്തിന് ഇടയാക്കിയത്. കേസിൽ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. ഏഴാം പ്രതിയാണ് ഇന്ന് പൊലീസിൽ കീഴടങ്ങിയത്.
അതേസമയം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഞ്ജലിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. പുതുവത്സര രാത്രിയിലാണ് ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്‌കൂട്ടറിൽ കാറിടിക്കുകയും കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് അഞ്ജലി അതിദാരുണമായി കൊല്ലപ്പെട്ടത്.
കാറിനടിയിൽ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയതിനേ തുടർന്ന് അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരിക്കേറ്റിരുന്നു. തലയ്ക്ക് സംഭവിച്ചത് വളരെ ഗുരുതരമായ പരിക്കാണ്. കിലോമീറ്ററുകളോളം റോഡിലിൽ ശരീരും ഉരഞ്ഞ് തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. നട്ടെല്ല് തകർന്നു. റോഡിൽ ഉരഞ്ഞ് പെൺകുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്‌സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. കിലോമീറ്ററുകളോളം അഞ്ജലിയുടെ ശരീരവും വലിച്ച് കാറ് മുന്നോട്ട് പോയതോടെ ത്വക്ക് ഭാഗം റോഡിൽ ഉരഞ്ഞില്ലാതായിയെന്നാണ് പുറത്ത് വരുന്ന വിവരം.
അപകടത്തിൽ അഞ്ജലി കാറിന് അടിയിൽ കുടുങ്ങി എന്നറിഞ്ഞിട്ടും യുവാക്കൾ വാഹനം മുന്നോട്ടെടുത്തുവെന്നാണ് അഞ്ജലിയുടെ സുഹൃത്ത് നിധി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അഞ്ജലി മദ്യപിച്ചിട്ടുണ്ടായിരുന്നു. താനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. അലറി വിളിച്ചിട്ടും യുവാക്കൾ കാർ നിർത്തിയില്ല. പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും നിധി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്