- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷിൻഡെ സർക്കാർ വെന്റിലേറ്ററിൽ; ഫെബ്രുവരിയോടെ താഴെ വീഴുമെന്ന് സഞ്ജയ് റാവുത്ത്
നാസിക്ക്: മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ നിലംപൊത്തുമെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷിൻഡെ വിഭാഗത്തിലെ 16 എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്നും റാവുത്ത് ശനിയാഴ്ച മുംബൈയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഗാഢി സർക്കാറിന്റെ വീഴ്ചക്കിടയാക്കിയ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിനെ സൂചിപ്പിച്ചാണ് റാവുത്ത് ഇക്കാര്യം പറഞ്ഞത്. ഷിൻഡെ ക്യാമ്പിലെ 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയടക്കം ജനുവരി 10ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്
Next Story