- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു
ലക്നൗ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടയിലാണ് അപകടമുണ്ടായയത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. അംറോഹ സ്വദേശി ഹിമൻസുവിനാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ പൊട്ടിത്തെറിയിൽ കേടുപാടുകൾ സംഭവിച്ച ഫോണിന്റെ ചിത്രവും ബില്ലുമടക്കമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മൊബൈൽ ഫോൺ കമ്പനിക്കെതിരെ കേസ് കൊടുക്കുമെന്നും ചിത്രത്തിന്റെ അടിക്കുറിപ്പിൽ യുവാവ് പറയുന്നുണ്ട്. കഴിഞ്ഞ നാല് മാസങ്ങൾക്ക് മുൻപാണ് ഫോൺ വാങ്ങിയതെന്നും ഹിമൻസു വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
Next Story