- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ ജാതി സെൻസസ് നടപടി തുടങ്ങി; ആദ്യഘട്ട വിവര ശേഖരണം 21ന് അവസാനിക്കും; വകയിരുത്തിയത് 500 കോടി രൂപ
പട്ന: ബിഹാറിൽ ജാതി സെൻസസ് നടപടികൾ തുടങ്ങി. ആദ്യ ഘട്ട വിവര ശേഖരണം 21ന് അവസാനിക്കും. സംസ്ഥാന തലത്തിൽ ബിഹാറിൽ നടത്തുന്ന ജാതി സെൻസസിനായി 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ആദ്യ ഘട്ട സെൻസസിൽ എല്ലാ വീടുകളിൽ നിന്നും ജാതിയും സാമ്പത്തിക സ്ഥിതിയും തിരിച്ചുള്ള കണക്കെടുക്കും. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതിനാലാണു ബിഹാറിൽ സംസ്ഥാന തല ജാതി സെൻസസ് നടത്തുന്നതെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങൾക്കും ഗുണകരമാകും ജാതി സെൻസസെന്നും നിതീഷ് അഭിപ്രായപ്പെട്ടു.
ബിഹാറിലെ ജാതി സെൻസസ് ചരിത്രം സൃഷ്ടിക്കുന്ന നടപടിയാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യത്തിലെ കക്ഷികളെല്ലാം ജാതി സെൻസസിനെ അനുകൂലിച്ചപ്പോൾ ബിജെപി വിമർശിക്കാനാണ് ശ്രമിച്ചത്. ജാതി സെൻസസിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ അധഃസ്ഥിത ജന വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാരിനു സഹായകമാകുമെന്നു തേജസ്വി പറഞ്ഞു.
ന്യൂസ് ഡെസ്ക്