ശ്രീനഗർ : ജമ്മു കശ്മീരിന്റെ പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും സായുധ സേനയെ ഉടൻ പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കവേയാണ് പ്രതികരണം.

ജമ്മു കശ്മീരിൽ ചിലപ്പോൾ ആളുകൾ തോക്കുകൾ എടുത്തേക്കാമെന്നും, മെഹബൂബ മുഫ്തി പറയുന്നു .ബിജെപി സർക്കാർ ജമ്മു കശ്മീരിന്റെ പതാക എടുത്തുകളഞ്ഞു, ഭരണഘടന തട്ടിയെടുത്തു, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു, പ്രത്യേക പദവി എടുത്തുകളഞ്ഞു, ഇപ്പോൾ രാജ്യത്തിന്റെ ഭരണഘടന മാറ്റാൻ പോകുകയാണ്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ജമ്മു കശ്മീരിൽ നിന്ന് വേർപെടുത്തിയതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ് മെഹബൂബ കരയുകയും ചെയ്തു. . ലഡാക്ക് ജമ്മു കശ്മീരിന്റെ അവിഭാജ്യ ഘടകമാണെന്നും, ജമ്മു കശ്മീരിലെ പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.