- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസുമായി സഖ്യനീക്കം; കാരാട്ടും യെച്ചൂരിയും ത്രിപുരയിൽ
അഗർത്തല: കോൺഗ്രസുമായുള്ള സഖ്യനീക്കത്തിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിർന്ന നേതാവ് പ്രകാശ് കരാട്ടും ത്രിപുരയിൽ. സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇരുവരും പങ്കെടുത്തു. കോൺഗ്രസുമായുള്ള സീറ്റ് വിഭജനവും യോഗത്തിൽ ചർച്ചയായി. സഖ്യത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പിബിയിൽ സ്വീകരിക്കുമെന്നാണ് സിപിഎം നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം.
ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ നടന്ന ചർച്ചയിൽ ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്തി. സഖ്യത്തിൽ മറ്റ് ഇടത് പാർട്ടികളും ഉണ്ടാകും. സീറ്റുകൾ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും പാർട്ടി നേതാക്കളുടെ പ്രത്യേക കമ്മിറ്റി ഉടൻ തന്നെ രൂപീകരിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
ന്യൂസ് ഡെസ്ക്
Next Story