ന്യൂഡൽഹി: ഏക വ്യക്തിനിയമം (യൂണിഫോം സിവിൽ കോഡ്) നടപ്പാക്കാൻ സംസ്ഥാനതലത്തിൽ സമിതികൾ രൂപീകരിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. ഉത്തരാഖണ്ഡ്, ഗുജറാത്ത് സർക്കാരുകളുടെ നീക്കത്തിനെതിരെ അനൂപ് ഭരൻവാൽ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഫയലിൽ സ്വീകരിക്കാതെ സുപ്രീം കോടതി തള്ളി.

എന്നാൽ, ഭരണഘടനയുടെ 162-ാം വകുപ്പു പ്രകാരം (സംസ്ഥാനങ്ങളുടെ ഭരണനിർവഹണ അധികാരപരിധി) സംസ്ഥാനങ്ങൾക്കു സമിതി രൂപീകരിക്കുന്നതിനു തടസ്സമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സർക്കാരുകൾ സമിതികൾ രൂപീകരിക്കുന്നതിൽ എന്താണ് തെറ്റ് ? അതിനവർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.