ലക്‌നൗ: പുള്ളിപ്പുലി വീട്ടിനുള്ളിൽ കുടുങ്ങി. പുള്ളിപ്പുലിയെ കണ്ട വീട്ടുകാർ ഭയം മൂലം വഅടുക്കളയിൽ കയറി വാതിൽ അടച്ചു. വനംവകുപ്പ് സംഘം എത്തിയാണ് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം.

ശനിയാഴ്ച ഗ്രാമവാസിയായ കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു . ഇതിനു പിന്നാലെ ഗ്രാമവാസികൾ പുലിയെ ഓടിച്ചതോടെയാണ് പുലി വീടിനുള്ളിൽ കയറിയത് . ഭയന്ന വീട്ടുകാർ അടുക്കളയിൽ കയറി വാതിൽ അടച്ചാണ് പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് ഗ്രാമവാസികൾ വീടിനു ചുറ്റും തടിച്ചുകൂടിയെങ്കിലും ഭയം കാരണം ആരും അകത്തേക്ക് പോകാൻ തയ്യാറായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്കും ഒന്നും ചെയ്യാനായില്ല. .രണ്ടുമണിക്കൂറിനുശേഷം വനംവകുപ്പ് സംഘം എത്തി. സംഘം ജനൽ മുറിച്ച് കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. അതിനിടയിൽ പുലി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ കയറി. ഒടുവിൽ ഏറെ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് പുലിയെ വനം വകുപ്പ് പിടികൂടിയത്.