- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഝാർഖണ്ഡിൽ ഭാര്യയ്ക്കൊപ്പം കണ്ട കാമുകന്റെ തല അറുത്തുമാറ്റി; ഭർത്താവ് അറസ്റ്റിൽ
റാഞ്ചി: ഝാർഖണ്ഡിൽ ഭാര്യയ്ക്കൊപ്പം കണ്ട കാമുകന്റെ തല അറുത്തുമാറ്റിയ ഭർത്താവ് അറസ്റ്റിൽ. ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട് കുപിതനായ ഭർത്താവ്, ഭാര്യയുടെ കാമുകനെ മരത്തിൽ കെട്ടിയിട്ട ശേഷം കോടാലി ഉപയോഗിച്ച് തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ലോഞ്ചോ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി വിശ്വനാഥ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാമുകൻ ശ്യാംലാലിനൊപ്പം ഭാര്യയെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന് വിശ്വനാഥ് മൊഴി നൽകിയതായി പൊലീസ് പറയുന്നു.
കുപിതനായ വിശ്വനാഥ്, ആദ്യം ശ്യാംലാലിനെ മർദ്ദിച്ചു. വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ടു. തുടർന്ന് കോടാലി ഉപയോഗിച്ച് ശ്യാംലാലിന്റെ തല അറുത്തുമാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ന്യൂസ് ഡെസ്ക്