- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ത്രിപുരയിൽ ബിജെപി - കോൺഗ്രസ് സംഘർഷം; നിരവധി പേർക്ക് പരിക്ക്; സംഘർഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ
അഗർത്തല: ത്രിപുരയിൽ ബിജെപി കോൺഗ്രസ് സംഘർഷം. ബുധനാഴ്ച സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു.
മജിലിഷ്പുർ മണ്ഡലത്തിലെ മോഹൻപുരിൽ ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അര മണിക്കൂറോളം നീണ്ടുനിന്നു. സംഘർഷത്തിൽ കോൺഗ്രസ് നേതാവ് അജയ് കുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
ഫെബ്രുവരി 16-നാണ് ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. ത്രിപുരക്കു പുറമേ നാഗാലാൻഡിലെയും മേഘാലയയിലെയും തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27-നാണ് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.
ന്യൂസ് ഡെസ്ക്
Next Story