- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളി പരപ്പനങ്ങാടിയിൽ പിടിയിൽ; ഒളിവിൽ കഴിഞ്ഞത് കാസർഗോഡും ആലപ്പുഴയും
മലപ്പുറം: മൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളി പരപ്പനങ്ങാടിയിൽ പിടിയിൽ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള വള്ളിക്കുന്ന് കടലുണ്ടി നഗരത്തിലെ പരിന്റെ പുരക്കൽ അർഷാദി (32)നെയാണ് പരപ്പനങ്ങാടി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ജിനേഷ് കെ ജെ തിരൂർ ഡാൻസഫ് അംഗങ്ങളായ ജിനു, വിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, വിബീഷ് എന്നിവരും ചേർന്ന് പിടികൂടിയത്.
കടലുണ്ടി നഗരത്തിൽ അർഷാദിന്റz സുഹൃത്തിനെ കാണുന്നതിനായി എത്തിയിട്ടുണ്ട് എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കടലുണ്ടി നഗരം ടോൾബൂത്ത് ആക്രമിച്ച കേസിലും, 2014-ൽ കടലുണ്ടി നഗരത്തുള്ള ഒരു ബേക്കറി അടിച്ചു തകർത്ത് കടയുടമയെ അക്രമിച്ച കേസിലും, മണൽ അനധികൃതമായി കളവ് ചെയ്തുകൊണ്ട് പോയതിന് എടുത്തിട്ടുള്ള കേസിലുമാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. ഇയാൾ കാലങ്ങളായി നാട്ടിൽ വരാതെ കാസർഗോഡ്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
അതേ സമയം കുറഞ്ഞ വിലയ്ക്ക് ബിവറേജസിൽ നിന്നും മദ്യം വാങ്ങി വളരെ കൂടിയ വിലയ്ക്ക് കച്ചവടം നടത്തിയിരുന്ന വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിലെ പുഴക്കൽ വിനു( 32) വിനെയും ഇന്നു പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് അരിയെല്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതിൽ അധികാരക്കോട്ട ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തുന്നതിന് കരുതി വെച്ചിട്ടുള്ള മദ്യം ആണെന്നാണ് പ്രതി പറഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ മുമ്പും മദ്യ കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പൊലീസിൽ കേസുണ്ട്. ഇയാൾക്കെതിരെ നല്ല നടപ്പ് ജാമ്യം ആർഡിഒ കോടതിയിൽ നിന്ന് വാങ്ങുന്നതിനും അതോടൊപ്പം തന്നെ കാപ്പ ചുമത്തി ( ഗുണ്ടാ ആക്ട് )ജയിലിൽ അടയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. ഇയാളിൽ നിന്നും 9 കുപ്പി മദ്യം പിടിച്ചെടുത്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്