- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.എ.ഇയിലെ ജയിലുകളിലുള്ള ഇന്ത്യൻ തടവുകാരുടെ മോചനം ഉടൻ സാധ്യമാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
ദുബായ്: യു.എ.ഇയിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ മോചനം ഉടൻ സാധ്യമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാമ്പത്തിക കുറ്റകൃത്യം ചെയ്തവരുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. യു.എ.ഇ. നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമിയുമായി വി മുരളീധരൻ ചർച്ച നടത്തിയിരുന്നു.
ജയിലുകളിൽനിന്നും എത്രപേരെ വിട്ടയക്കുമെന്നതിൽ മൂന്ന് മാസത്തിനകം ധാരണയുണ്ടാകും. യു.എ.ഇ.പ്രതിനിധികളുമായി ആദ്യദിനം നടത്തിയ ചർച്ചകളെല്ലാം ഫലപ്രദമായിരുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ വിമാനയാത്രാ പ്രശ്‌നങ്ങൾ വേണ്ടതുപോലെ പരിഗണിക്കും. ഇന്ത്യാ-പാക്കിസ്ഥാൻ പ്രശ്‌നപരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്
Next Story