- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഹനാപകടങ്ങൾ വർധിക്കാൻ കാരണം നല്ല റോഡുകളെന്ന് മധ്യപ്രദേശിലെ ബിജെപി എംഎൽഎ
ഭോപ്പാൽ: സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കാൻ കാരണം മികച്ച റോഡുകൾ നിർമ്മിച്ചതിനാലാണെന്ന വിചിത്രവാദവുമായി മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ പട്ടേൽ. മോശം റോഡുകൾ അപകടങ്ങൾ കുറയ്ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ റോഡപകടങ്ങൾ വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.
'എന്റെ മണ്ഡലത്തിൽ വാഹനാപകടങ്ങൾ വർധിക്കുകയാണ്. മികച്ച റോഡുകൾ അമിതവേഗത്തിനും തുടർന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു', പട്ടേൽ പറഞ്ഞു. ചിലർ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളിലേക്ക് നയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്റെ അമേരിക്കൻ സന്ദർശനത്തിനിടെ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാണ് സംസ്ഥാനത്തെ റോഡുകൾ എന്ന് വാദിച്ചിരുന്നു. 2018-ൽ ഒരു പൊതുസമ്മേളനത്തിനിടയിലും അദ്ദേഹം ഈ വാദം ആവർത്തിച്ചിരുന്നു.
ന്യൂസ് ഡെസ്ക്