- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ ഡ്രോൺ വഴി ഹെറോയിൻ കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി: പഞ്ചാബിൽ ഡ്രോൺ വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പൊലീസ് പിടികൂടി. അമൃത്സർ നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള കാക്കർ ഗ്രാമത്തിൽ നിന്നാണ് ഡ്രോൺ പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. സംശയാദ്പദമായ സാഹചര്യത്തിൽ ഡ്രോൺ പൊലീസിന്റെ ശ്രദ്ധ്രയിൽപ്പെടുകയായിരുന്നു. ഡ്രോൺ വെടിവെച്ച് വീഴ്‌ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇതിനുള്ളിൽ നിന്ന് അഞ്ച് കിലോഗ്രാം ഹെറോയിൽ കണ്ടെത്തിയത്.
ഡ്രോൺ വീഴുന്നത് കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്
Next Story