ഹൈദരാബാദ്: സെക്കൻഡ് ഹാൻഡ്, കുന്ദനപു ബൊമ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടൻ സുധീർ വർമ്മ ജീവനൊടുക്കി. വൈസാഗിലെ വസതിയിലാണ് സുധീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന . സംസ്‌കാരം ചൊവ്വാഴ്ച വിശാഖപട്ടണത്തിൽ നടക്കും . 2013 ൽ നിഖിൽ സിദ്ധാർത്ഥും സ്വാതി റെഡ്ഡിയും അഭിനയിച്ച സ്വാമി രാ രാ എന്ന ചിത്രത്തിലൂടെയാണ് സുധീർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നാഗ ചൈതന്യയുടെയും കൃതി സനന്റെയും ചിത്രമായ ദോച്ചെയിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് ഇഷ കോപിക്കർ, നിഖിൽ സിദ്ധാർത്ഥ്, ഋതു എന്നിവർ അഭിനയിച്ച കേശവ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.