ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള കോൺഗ്രസ് പാർട്ടിയുടെ ക്ഷണം നിരസിച്ച് തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ കൂടുതൽ പാർട്ടികൾ. ഈ മാസം 30 ന് ജമ്മു കശ്മീരിലാണ് യാത്ര സമാപിക്കുന്നത്.

ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ സമാപന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സിപിഎം നേരത്തേ തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രധാനമായും കേരള ഘടകത്തിന്റെ എതിർപ്പാണ് യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം പങ്കെടുക്കാത്തതിലെ കാരണം. .യാത്രയിൽ സി പി എം പങ്കെടുക്കുന്നതിനെ കേരള ഘടകം ശക്തമായി എതിർത്തിരുന്നു. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം. എന്നാൽ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് സിപിഐ നേതൃത്വം തീരുമാനിച്ചത്.