- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയെ കൊണ്ട് സമാധാനമില്ല;തന്നെ ഭരിക്കാൻ ശ്രമിക്കുന്നു ; അമ്പതിലേറെ കാമുകന്മാരുമുണ്ട് : ഭാര്യയ്ക്കെതിരെ ഗാർഹികപീഡനനിയമപ്രകാരം പരാതി നൽകി ഭർത്താവ്
ന്യൂഡൽഹി : ഭാര്യയ്ക്കെതിരെ ഗാർഹിക പീഡനപരാതിയുമായി ഭർത്താവ്. ഡൽഹി സ്വദേശിയായ രാഹുലാണ് ഭാര്യ സന്യയ്ക്കെതിരെ പരാതി നൽകിയത് .2008 ഫെബ്രുവരിയിലാണ് സന്യ രാഹുലിനെ വിവാഹം കഴിച്ചത്. 14 വർഷത്തിന് ശേഷം സന്യയും രാഹുലും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായി . അത് ക്രമേണ വഴക്കായി. 2022 ഓഗസ്റ്റ് 24 ന് രാഹുൽ തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി. ഇതോടൊപ്പം ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 18, 20, 21 പ്രകാരം സന്യയ്ക്കെതിരെ രാഹുൽ കോടതിയിൽ ഹർജി നൽകി.
തന്റെ ഭാര്യയ്ക്ക് ആധിപത്യ സ്വഭാവമുണ്ടെന്ന് രാഹുൽ പരാതിയിൽ പറഞ്ഞു. 52 പേരുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ട്. രണ്ട് കാമുകന്മാരുടെ പേരുകളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 2005ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 22 പ്രകാരം 36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയോട് രാഹുൽ ആവശ്യപ്പെട്ടു . 2022 ഒക്ടോബർ 19 ന് സന്യയും തന്റെ ഭർത്താവിനെതിരെ പരാതി നൽകി. ഭർത്താവും കുടുംബാംഗങ്ങളും തന്നെ വാക്കാലും ശാരീരികമായും വൈകാരികമായും ഉപദ്രവിച്ചതായി അവർ ആരോപിച്ചു. ഇതോടൊപ്പം രണ്ട് കോടി രൂപ നഷ്ടപരിഹാരമായി സന്യ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ സന്യയ്ക്കെതിരെ വിചാരണക്കോടതി സമൻസ് അയച്ചു. എന്നാൽ ഇതേ കേസിന്റെ വാദം കേൾക്കുന്നതിനിടെ, ഗാർഹിക പീഡന നിയമപ്രകാരം ഒരു സ്ത്രീയെ പ്രതിയാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ഈ കേസിൽ വാദം കേൾക്കുന്നതും കോടതി സ്റ്റേ ചെയ്തു.
ഗാർഹിക പീഡനം തടയുന്നതിനായി 2005-ലാണ് സർക്കാർ ഈ നിയമം കൊണ്ടുവന്നത് . ഈ നിയമമനുസരിച്ച്, ഗാർഹിക പീഡനം എന്നാൽ ഭർത്താവ് ഭാര്യയെ തല്ലുകയും അപമാനിക്കുകയും ചെയ്യുക മാത്രമല്ല, ഭർത്താക്കന്മാരോ കുടുംബമോ ഭാര്യയെ ശാരീരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ പീഡനവും ഇതിൽ ഉൾപ്പെടുന്നു.ഗാർഹിക പീഡന നിരോധന നിയമം പുരുഷന്മാർക്ക് എതിരെ മാത്രമല്ല. ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലും ശിക്ഷ ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ