ചെന്നൈ: ബാലതാരമായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഖുശ്‌ബു ഇന്ന് ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യൻ സിനിമാ ലോകത്ത് സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഖുശ്‌ബു. സിനിമാ വിശേഷങ്ങൾ മാത്രമല്ല സ്വകാര്യ സന്തോഷങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കാലിന് പരിക്കേറ്റിരിക്കുകയാണ്. എന്നാൽ ഇതൊന്നും തന്റെ യാത്രകൾക്ക് തടസമല്ലെന്നും ഖുശ്‌ബു പറയുന്നു.

 
 
 
View this post on Instagram

A post shared by Kushboo Sundar (@khushsundar)

'നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള അപകടം സംഭവിച്ചാലെന്തു ചെയ്യും?, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല, പക്ഷെ ഞാൻ അതിലൊന്നും തളരില്ല. നിങ്ങളുടെ സ്വപ്നത്തിൽ എത്തുന്നതു വരെ യാത്ര തുടർന്ന് കൊണ്ടിരിക്കുക'- ഖുശ്‌ബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിജയ് ചിത്രമായ 'വാരിസി'ലാണ് ഖുശ്‌ബു ഏറ്റവും ഒടുവിൽ അഭിനയിച്ചത്.