- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാതി അടിസ്ഥാനമാക്കി സാമ്പത്തിക കണക്കെടുപ്പ് നടത്തണമെന്ന് വൈ.എസ്.ആർ കോൺഗ്രസ്
ന്യൂഡൽഹി: രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക കണക്കെടുപ്പ് നടത്തണമെന്ന ആവശ്യവുമായി യുവജന ശ്രമിക റിതു കോൺഗ്രസ് പാർട്ടി രംഗത്ത്. പാർലമെന്റ് ബജറ്റിന്റെ ഭാഗമായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലാണ് ആശയം മുന്നോട്ട് വെച്ചത്.
സാമൂഹിക വികസന രംഗത്തുനിന്നും പിന്നോട്ട് നിൽക്കുന്ന പിന്നാക്ക ജാതിക്കാരുടെ സാമ്പത്തിക ശേഷിയെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. മൊത്തം ജനസംഖ്യയിൽ 50 ശതമാനവും പിന്നാക്ക ജാതിക്കാരാണ്. അതിനാൽ കൃത്യമായ കണക്കെടുപ്പിലൂടെ അവരുടെ സാമ്പത്തിക ശേഷിയെക്കുറിച്ച് അറിയാൻ സാധിക്കുമെന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വിജയ്സായി റെഡ്ഡി പറഞ്ഞു.
ആന്ധ്ര പ്രദേശിലെ ഭരണപാർട്ടികളായ ജെ.ഡി.യു, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളും ജാതി അടിസ്ഥാനമാക്കിയ സെൻസസ് ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിൽ സ്ത്രീകളുടെ അംഗത്വത്തിനും സംവരണം ഉറപ്പാക്കാൻ പാർട്ടി നേതൃത്വം ആവശ്യപെട്ടിട്ടുള്ളതായി വിജയ്സായി റെഡ്ഡി അറിയിച്ചു.
ന്യൂസ് ഡെസ്‌ക്